വ്യക്തികള്‍ക്കായി അഞ്ചാമതൊരു നിറത്തില്‍ റേഷന്‍കാര്‍ഡ്‌

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അഞ്ചാമതൊരു വിഭാഗത്തിനായി ബ്രൗണ്‍ നിറത്തിലുളള റേഷന്‍കാര്‍ഡ്‌ ഒരുങ്ങുന്നു. എന്‍പി(ഐ) എന്നൊരു പൊതുവിഭാഗത്തിനാണ്‌ ബ്രൗണ്‍ നിറത്തിലുളള റേഷന്‍കാര്‍ഡ്‌. വ്യക്തികള്‍ക്കാണ്‌ ബ്രൗണ്‍ കാര്‍ഡ്‌ നല്‍കന്നത്‌. റേഷന്‍ പെര്‍മിറ്റില്ലാത്ത വ്യദ്ധ സദനങ്ങള്‍, കന്യാസ്‌ത്രീ മഠങ്ങള്‍, അഗതി മന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ക്ഷേമാശുപത്രികള്‍, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ വേണ്ടിയുളളതാണ്‌ ഈ കാര്‍ഡ്‌. രാജ്യത്തുളള ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലാത്ത വ്യക്തികള്‍ക്ക്‌ പൊതു വിതരണ സമ്പ്രദായപ്രകാരമുളള റേഷന്‍ വിഹിതം ലഭിക്കുന്നതി്‌നായാണ്‌ പുതിയവിഭാഗം രൂപീകരിച്ചത്‌.

ഈ കാര്‍ഡുകള്‍ക്ക്‌ 10.90രൂപ നിരക്കില്‍ പ്രതിമാസം രണ്ടുകിലോ അരി, ലഭ്യതക്കനുസരിച്ച്‌ ഒരു കിലോ ആട്ട എന്നിവ നല്‍കും. ഈ വര്‍ഷം മാര്‍ച്ച്‌- ഏപ്രില്‍ മാസങ്ങളില്‍ വിതരണം ചെയ്യുന്ന സ്‌പെഷ്യല്‍ അരിയില്‍ 2 കിലോവീതം ഈ കാര്‍ഡുടമകള്‍ക്ക്‌ ലഭിക്കും. ഇത്തരത്തില്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കുകീഴില്‍ കഴിയുന്നവരാണെങ്കില്‍ കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ സ്ഥാപന മേലധികാരി നല്‍കുന്ന സത്യ പ്രസ്‌താവനക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്‌മൂലം, ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്‌ എന്നിവ കൂടി സമര്‍പ്പിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →