കോഴിക്കോട്: വാറണ്ട് പ്രതിയെ തേടിയെത്തിയ പൊലീസ് സംഘത്തിനു നേരെ സി പി എം പ്രവർത്തകർ ആക്രമണം നടത്തി. ഞായറാഴ്ച (14/02/21) രാത്രി പത്തേ മുക്കാലോടെ കോഴിക്കോട് കുറ്റ്യാടി നെട്ടൂരിൽ ആയിരുന്നു സംഭവം. സി. പി. എം പ്രാദേശിക നേതാവായ അമ്പാട്ട് അശോകനെ തേടിയാണ് പൊലീസ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്.
2016-ൽ ബി. ജെ. പി പ്രവർത്തകനെ ആക്രമിച്ച കേസിൽ പ്രതിയായ അശോകൻ കോടതിയിൽ ഹാജരാവാതെ വന്നതിനെ തുടർന്ന് വാറന്റാവുകയായിരുന്നു. വാറന്റുമായി പൊലീസ് അശോകന്റെ വീട്ടിൽ എത്തിപ്പോൾ സംഘടിച്ചെത്തിയ ഒരു സംഘം അളുകൾ പോലീസുകാർക്കെതിരേ അക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്പാട്ട് അശോകന്റെ ഭാര്യ ഉൾപ്പടെ കണ്ടാലറിയാവുന്ന 51 പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
സംഘം ചേരൽ, പൊലീസിന് നേരെ കൈയ്യേറ്റം, ക്യത്യനിർവ്വഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കുറ്റ്യാടി എസ്.ഐ. അനീഷ് അടക്കം നാല് പോലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമത്തിൽ സാരമായി പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ പോലീസ് വാഹനവും അക്രമിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം സി പി എം പ്രവർത്തകർ രക്ഷപ്പെടുത്തിക്കൊണ്ടുപോയ അശോകനെ അറസ്റ്റ് ചെയ്യാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല

