കൊച്ചി: അരുൺ ചന്തു സംവിധാനം ചെയ്ത് അജു വർഗീസ് നായകനായെത്തുന്ന ചിത്രമാണ് സാജൻ ബേക്കറി സീൻസ് 1962. മികച്ച പ്രതികരണം ലഭിക്കുന്ന ഈ ചിത്രത്തിനെതിരെ വിമർശിച്ച് ഒരാൾക്കെതിരെ കിടിലൻ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അജുവർഗീസ്. സിനിമ മികച്ചതാണെന്ന് പറഞ്ഞതിനെ കളിയാക്കിയതിനാണ് അജുവർഗീസ് മറുപടി പറഞ്ഞിരിക്കുന്നത്. വിമർശനവും അജു വർഗീസിന് മറുപടിയും ഒരുപോലെ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.
റാന്നിയിലെ തീയേറ്ററിൽ ചിത്രത്തിന്റെ ഹൗസ് ഫുൾ സൈഡ് ഫോട്ടോ പങ്കുവെച്ച് അജുവർഗീസിന് എവിടെനിന്ന് ഒപ്പിച്ചു എന്ന വിമർശകന്റെ ചോദ്യത്തിന് കടം പറഞ്ഞ് വാങ്ങി എന്നായിരുന്നു അജുവർഗീസിന്റെ മറുപടി. അജുവർഗീസ് ഇരട്ടവേഷത്തിലെത്തുന്ന ഈ സിനിമയുടെ മികച്ച രംഗങ്ങളുടെ ഫോട്ടോയും താരം ഷെയർ ചെയ്തിരുന്നു. ലെനയും അജു വർഗീസും സഹോദരങ്ങളായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹകൻ ഗുരുപ്രസാദ് എം ജി യാണ്. ഗണേഷ് കുമാറും ഈ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. പ്രശാന്ത് പിള്ളയാണ് സാജൻ ബേക്കറി സിൻസിന്റെ സംഗീതസംവിധായകൻ.

