തമിഴ് സംഗീത സംവിധായകൻ അനിരുദ്ധും നടി കീർത്തി സുരേഷും ഒന്നിച്ചുള്ള ചിത്രത്തെ തുടർന്ന് ഇവർ രണ്ടു പേരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാവുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഈ വാർത്തയോട് പ്രതികരിച്ച് കൊണ്ട് കീർത്തിയുടെ പിതാവും നിർമ്മാതാവുമായ സുരേഷ് കുമാർ രംഗത്തെത്തിയിരിക്കുന്നു.
ഈ വാർത്ത വ്യാജമാണെന്നും തുടർച്ചയായി മൂന്നാം തവണയാണ് ഇത്തരം വ്യാജ വിവാഹ വാർത്ത കീർത്തിയുടെ പേരിൽ പ്രചരിക്കുന്നതെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു. മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് കീർത്തിയുടെ പുതിയ മലയാള സിനിമ

