തദ്ദേശീയമായി വികസിപ്പിച്ച അര്‍ജുന്‍ യുദ്ധടാങ്ക് പ്രധാനമന്ത്രി കരസേനാ മേധാവിക്ക് കൈമാറി

ചെന്നൈ: തദ്ദേശിയമായി വികസിപ്പിച്ചെടുത്ത അര്‍ജുന്‍ യുദ്ധടാങ്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കരസേനാ മേധാവി ജനറല്‍ എം.എം.നരവണെക്ക് കൈമാറി. ചെന്നൈയില്‍ വെച്ചാണ് മെയ്ഡ് ഇന്‍ ഇന്ത്യ യുദ്ധടാങ്ക് സൈന്യത്തിന് കൈമാറിയത്.

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മോദി ചെന്നൈയില്‍ എത്തിയത്. പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആര്‍ഡിഒ)കോംബാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്പ്‌മെന്‍റ് എസ്റ്റാബ്ലിഷ്‌മെന്‍റ് തദ്ദേശിയമായി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും നിര്‍മ്മിച്ചതുമായ അത്യാധുനീക ടാങ്കിനെ പ്രധാന മന്ത്രി മോദി സല്യൂട്ട് ചെയ്തു. സ്വീകരിച്ചു.

118 അര്‍ജുന്‍ മാര്‍ക്ക് വണ്‍ എ ടാങ്കുകള്‍ കരസേനക്ക കൈമാരുമെന്ന് അടുത്തിട നടന്ന ഉന്നതതല യോഗത്തില്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 8400 കോടിയോളം രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. ചെന്നൈ മെട്രോയുടെ ഒമ്പത്കിലോമീറ്റര്‍ ദീര്‍ഘിപ്പിച്ച സര്‍വീസിന്റെയും മറ്റ് രണ്ട് റെയില്‍വേ പദ്ധതികളും പ്രധാന മന്ത്രി 14.02.2021ഞയറാഴ്ച ഉദ്ഘാടനം ചെയ്തു. മദ്രാസ് ഐഐടിയുടെ ഡിസ്‌ക്കവറി കാമ്പസിന് തറക്കല്ലിടുകയും ചെയ്തു. പ്രധാന മന്ത്രി ചെന്നൈയില്‍ നിന്ന് നേരെ കൊച്ചിയിലേക്കാണ് എത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →