തെലുങ്കിലെ യുവ സൂപ്പർതാരം രാംചരൻ തേജയെ നായകനാക്കി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ ശങ്കറിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു. ദിൽ ഹജ്ജ് ആണ് ചിത്രത്തിൻറെ നിർമ്മാതാവ്. കമലഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 തെലുങ്കിൽ ഭാരതീയഡു എന്നപേരിൽ അവതരിപ്പിക്കുന്നതും ദിൽരാജു തന്നെയാണ്.
ലൈക്ക് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഇന്ത്യൻ 2 വിന്റെ ചിത്രീകരണം കമലഹാസന്റെ രാഷ്ട്രീയ പ്രവേശനവും മറ്റും കാരണം നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യൻ 2 അനിശ്ചിതമായി നീളുന്നതിനാലാണ് ദിൽരാജു മറ്റൊരു ചിത്രം ചെയ്യാൻ ശങ്കറിനെ പ്രേരിപ്പിച്ചത് – ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.
ഈ ചിത്രത്തിൻറെ ശങ്കറുമായുള്ള ചർച്ചകൾക്കായി ദിൽരാജു ഇപ്പോൾ ചെന്നൈയിൽ ഉണ്ട് . രാജമൗലി യുടെ ആർ ആർ ആർ പൂർത്തിയാക്കിയ രാംചരൻ തേജ അച്ഛൻ ചിരഞ്ജീവി യോടൊപ്പം ആചാര്യ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

