മൂന്ന് അഭിഭാഷകരുടെ ജീവിതത്തിന്റെ കഥപറയുന്ന, അമിത് ചക്കാലക്കൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് യുവം. ഈ ചിത്രത്തിൽ അഭിഭാഷകന്റ വേഷത്തിലാണ് അമിത് എത്തുന്നത്.
ഗോപീസുന്ദർ സംഗീതം നൽകുന്ന ഈ ചിത്രത്തിൽ ഡയാന ഹമീദ് ആണ് നായിക. നാളെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റ തിയേറ്റർ ലിസ്റ്റ് പുറത്തുവിട്ടു.
നവാഗതനായ പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ് , സായി കുമാർ , നെടുമുടി വേണു, കലാഭവൻ ഷാജോൺ , നിർമൽപാലാഴി, അഭിഷേക് രവീന്ദ്രൻ , ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ , ബൈജു എഴുപുന്ന, അനീഷ് ജി മേനോൻ , ജയശങ്കർ എന്നിവരാണ് മറ്റു താരങ്ങൾ

