തൊഴിലുറപ്പ് ജോലിക്കിടെ മരണം സംഭവിച്ചാല്‍ 75,000 രൂപ സഹായധനം

തിരുവനന്തപുരം: തൊഴിലുറപ്പുജോലിക്കിടെ മരണപ്പെട്ടാല്‍ കുടുംബത്തിന്‌ 75,000രൂപ ധനസഹായം ഉപ്പുവരുത്തുന്ന പദ്ധതിക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌ സര്‍ക്കാര്‍. ജോലിക്കിടെ അപകടം സംഭവിച്ചുളള മരണത്തിന്‌ പുറമേ കുഴഞ്ഞുവീണോ ഹൃദയാഘാതം മൂലമോ മരണപ്പെട്ടാലും തൊഴിലാളിയുടെ അവകാശികള്‍ക്ക്‌ 75000 രൂപ അവകാശമായി ലഭിക്കും. അപകടത്തില്‍ അംഗവൈകല്യം സംഭവിച്ചാലും, തുക ലഭിക്കും. കൂടാതെ തൊഴില്‍ സ്ഥലത്ത്‌ തൊഴിലാളികള്‍ക്കൊപ്പമെത്തുന്ന കുട്ടികള്‍ക്ക്‌ മരണമോ സ്ഥിരമായ വൈകല്യമോ ഉണ്ടായല്‍ രക്ഷാകര്‍ത്താവിന്‌ 37,500 രൂപ ലഭിക്കും.

മരണം നടന്ന്‌ 5 ദിവസത്തിനകം ഗ്രാമ പഞ്ചായത്ത്‌ പണം അനുവദിക്കണമെന്നാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം. ആംആദ്‌മി ബീമാ യോജന പ്രകാരമുളള എക്‌സ്‌ ഗ്രേഷ്യയാണ്‌ സഹായധനമായി നല്‍കുന്നത്‌. 2005 സെപ്‌തംബറില്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കിയതോടെ സെപ്‌തംബര്‍ 7 മുതല്‍ ഇത്‌ രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വരികയാണ്‌. തുടക്കത്തില്‍ ഇന്ത്യയിലെ 200 ജില്ലകളില്‍ മാത്രമായിരുന്നു പ്രബല്യത്തില്‍ വന്നതെങ്കിലും 2008 ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →