കേന്ദ്രസര്‍ക്കാരിന്റെ വോളണ്ടറി വെഹിക്കിള്‍ സ്ക്രാപ്പേജ് പോളിസി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുളള ഉപയോഗ പരിധി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹന സാന്ദ്രതയുളളത് കേരളത്തിലാണ്. അതുകൊണ്ടുതന്നെ ഈ പൊളിക്കല്‍ നയം സംസ്ഥാനത്തെ 35 ലക്ഷം വാഹനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 20 വര്‍ഷത്തിലേറെ പഴക്കമുളള 35 ലക്ഷം വാഹനങ്ങളാണ് കേരളത്തിലുളളതെന്നാണ് കണക്കുകള്‍ പറയുന്നത്.