ചിലർ അങ്ങനെയാണ് ദോഷൈകദൃക്കുകൾ. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്. രചന നാരായണൻകുട്ടി

കൊച്ചി: വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഒരിക്കലും വീഴാതിരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം, അമ്മ ആസ്ഥാനമന്ദിരം ഉദ്ഘാടന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരണവുമായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രചന നാരായണൻകുട്ടി.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ആൺ താരങ്ങളെല്ലാം നിൽക്കുകയും രചന നാരായണൻകുട്ടിയും എക്സിക്യൂട്ടീവ് അംഗമായ ഹണിറോസും ഇരിക്കുകയും ചെയ്യുന്ന ഒരു ഫോട്ടോക്കൊപ്പം രചന ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങിനെ. ചിലർ അങ്ങനെയാണ് ദോഷൈകദൃക്കുകൾ. എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശനബുദ്ധി നല്ലതാണ്, വേണം താനും, എന്നാൽ അത് ഉചിതമായ കാര്യത്തിന് ആണോ എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല.

ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്ന് ഒരു വ്യാഖ്യാനവുമായി വരുമ്പോൾ, അല്ലെങ്കിൽ ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞുപോയി കഷ്ടം, എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത് നിങ്ങൾ Mysogynists എന്ന് ചൂണ്ടിക്കാണിച്ച് വിളിക്കുന്നവരെ അല്ല, മറിച്ച് ഒരു Fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെയാണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കൂ. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം, ഒരിക്കലും വീഴാതിരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം: സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.

സ്നേഹം,
രചന നാരയണൻകുട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →