തൃശ്ശൂർ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നല്കുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ തത്തുല്ല്യ കോഴ്സുകൾ (ആർട്ട് വിഷയങ്ങൾക്ക് 60 ശതമാനവും, സയൻസ് വിഷയങ്ങൾക്ക് 80 ശതമാനവും മാർക്ക്),
പി ജി/ പ്രൊഫഷണൽ കോഴ്സുകളിൽ 60 ശതമാനവും മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് പദ്ധതി പ്രകാരം സാമ്പത്തിക സഹായം അനുവദിക്കുന്നത്. അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഫെബ്രുവരി 15 നകം ജില്ലാ സാമൂഹ്യ നീതി ഓഫീസ്, മിനി സിവിൽ സ്‌റ്റേഷൻ, ചെമ്പൂക്കാവ്, തൃശൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2321702

