പണം വാങ്ങി മുങ്ങിയതല്ലെന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ സണ്ണി ലിയോൺ

കൊച്ചി : പരിപാടിക്കെത്താമെന്ന് പറഞ്ഞ് പണം തട്ടിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ മൊഴി നല്‍കി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്നും സംഘാടകരുടെ അസൗകര്യമാണ് കാരണമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. 5 തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും സംഘാടകനു പരിപാടി നടത്താന്‍ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. 2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി പണം തട്ടിയെന്നാണ് ഷിയാസിന്റെ പരാതി. ക്രൈംബ്രാഞ്ച് എസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.

ജനുവരി അവസാന ആഴ്ച മുതല്‍ സണ്ണി ലിയോണ്‍ കേരളത്തിലുണ്ട്. കുടുംബ സമേതമാണ് എത്തിയത്. ഒരു മാസം നടി കേരളത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ട് സംബന്ധിച്ചാണ് കേരളത്തിലെത്തിയതെന്നാണ് സൂചന. അതിനിടെയാണ് ചോദ്യം ചെയ്യല്‍. നേരത്തെ സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →