അയോധ്യഭൂമിയ്ക്ക് വീണ്ടും തര്‍ക്കം: പള്ളിക്ക് നല്‍കിയ സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് സഹോദരിമാര്‍

ലഖ്നൗ: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് അയോധ്യയില്‍ മുസ്ലിം പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിന് യു.പി. സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചു സഹോദരിമാര്‍.ധന്നിപുര്‍ ഗ്രാമത്തിലെ അഞ്ച് ഏക്കര്‍ സ്ഥലത്തിന് അവകാശം ഉന്നയിച്ചാണു രാമ റാണി പഞ്ചാബിയും റാണ കപുറും അലഹാബാദ്‌ െഹെക്കോടതിയെ സമീപിച്ചത്. ഈ സ്ഥലം തങ്ങളുടെ പിതാവ് ഗ്യാന്‍ ചന്ദ്രയുടെ പേരിലുള്ള 28 ഏക്കറില്‍ ഉള്‍പ്പെടുമെന്നാണ് അവരുടെവാദം. ഹര്‍ജി ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഈ മാസം എട്ടിനു പരിഗണിക്കും. വിഭജനകാലത്ത് പഞ്ചാബില്‍ നിന്നെത്തിയ പിതാവ് ഫൈസാബാദില്‍ താമസം തുടങ്ങിയപ്പോഴാണ് ധന്നിപുര്‍ ഗ്രാമത്തില്‍ വിവാദ ഭൂമി ഉള്‍പ്പെടുന്ന സ്ഥലം ലഭിച്ചതെന്നാണ് ഇവരുടെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →