പ്രചരിക്കുന്നതെല്ലാം വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍: നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ഒന്നുരണ്ടു ദിവസംകൂടി ആവശ്യമെന്ന് ദീപ് സിദ്ദു

ന്യൂഡല്‍ഹി: ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ഒന്നുരണ്ടു ദിവസംകൂടി ആവശ്യമാണെന്നും ഡല്‍ഹി സംഘര്‍ഷത്തിന്റെ പേരില്‍ പ്രതിപ്പട്ടികയിലുള്ള പഞ്ചാബി നടനും സാമൂഹിക പ്രവര്‍ത്തകനുമായ ദീപ് സിദ്ദു. ഒളിവിലായ സിദ്ദു സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.സത്യം അറിയിച്ച ശേഷം അന്വേഷണോദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകുമെന്നും സിദ്ദു ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ചെങ്കോട്ടയിലെ അക്രമസംഭവങ്ങളുടെ പേരില്‍ സിദ്ദുവിനെതിരേ ഡല്‍ഹി പോലീസ് അറസ്റ്റ് വാറന്റും ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളില്‍ കര്‍ഷകനേതാക്കള്‍ക്കും പങ്കുണ്ടെന്ന് സിദ്ദു ആരോപിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ ഇതിനുപിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തും. അവ പുറത്തുവരുമ്പോള്‍ പല കര്‍ഷകനേതാക്കളുടെയും യഥാര്‍ഥമുഖം വെളിപ്പെടും. നേതാക്കള്‍ പിന്നില്‍നിന്നു കുത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →