കര്‍ഷകരെ തള്ളി ഹസാരെ: പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിരാഹാരം പിന്‍വലിച്ചു

അഹമ്മദ്നഗര്‍: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഇന്നുമുതല്‍ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍നിന്നു സാമൂഹികപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പിന്മാറി. ഡല്‍ഹിയിലെ കര്‍ഷക സമരത്തെയും ഹസാരെ തള്ളിപ്പറഞ്ഞു. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പാലിക്കുന്നില്ലെന്നും ഹസാരെ വ്യക്തമാക്കി. മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്. താന്‍ ഉന്നയിച്ച പതിനഞ്ചോളം വിഷയങ്ങളില്‍ കേന്ദ്രം അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കുമെന്ന ഉറപ്പു ലഭിച്ച സാഹചര്യത്തിലാണു നിരാഹാര സമരം ഉപേക്ഷിക്കുന്നതെന്ന് എണ്‍പത്തിമൂന്നുകാരനായ ഹസാരെ പറഞ്ഞു.
കാലങ്ങളായി വിവിധ പ്രശ്നങ്ങളില്‍ താന്‍ സമരം നടത്തുകയാണ്. സമാധാനപരമായി സമരം നടത്തുന്നത് കുറ്റമല്ല. മൂന്ന് വര്‍ഷമായി സര്‍ക്കാരിന് മുന്നില്‍ കര്‍ഷകരുടെ പ്രശ്നം അവതരിപ്പിക്കുന്നു. ന്യായമായ വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വിളകളുടെ താങ്ങുവില 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് എനിക്ക് കത്ത് ലഭിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി താന്‍ ഉന്നയിച്ച 15 വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നാളത്തെ നിരാഹാര സമരം റദ്ദാക്കിയിരിക്കുകയാണെന്ന് ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →