977 ടൺ വാഴപ്പഴം പശ്ചിമേഷ്യയിലേക്ക് കയറ്റുമതി ചെയ്ത് ആന്ധ്രയിലെ കർഷകർ

വിജയവാഡ: ആന്ധ്രയിലെ കടപ്പ, അനന്തപൂർ ജില്ലകളിലെ വാഴ കർഷകർ പശ്ചിമേഷ്യയിലേക്ക് 977 ടൺ വാഴപ്പഴം കയറ്റുമതി ചെയ്തു. വാഴപ്പഴം നിറച്ച 43 റഫ്രിജറേറ്റഡ് കണ്ടെയ്നറുകളുള്ള ആദ്യ ട്രെയിൻ ജനുവരി 22 ന് തടിപാത്രിയിൽ നിന്ന് മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിലേക്ക് പുറപ്പെട്ടു.

സൗത്ത് സെൻട്രൽ റെയിൽവേയുടെ ഗുണ്ടക്കൽ ഡിവിഷനിൽ സ്ഥാപിച്ച കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും (കോൺകോർ) ബിസിനസ് ഡെവലപ്‌മെന്റ് യൂണിറ്റും (ബിസി‌യു) വാഴപ്പഴം കയറ്റുമതി ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്ന് എസ്‌സി‌ആർ ജനറൽ മാനേജർ ഗജനൻ മല്യ പറഞ്ഞു.

തദിപത്രി, പുലിവേന്ദുല, ഒബുലാപുരം, എന്നിവിടങ്ങളിലെ സ്റ്റോറേജ്, വെയർഹൗസിംഗ് യൂണിറ്റുകളിൽ നിന്നാണ് 43 റീഫർ കണ്ടെയ്നറുകൾ കയറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

കണ്ടെയ്നർ കൈകാര്യം ചെയ്യൽ, റഫർ പ്ലഗ് പോയിന്റുകൾ, ഡീസൽ ജനറേറ്റർ, ജെൻസെറ്റ് ഘടിപ്പിച്ച ട്രെയിലറുകൾ, റൂട്ടിലുള്ള ട്രെയിനുകളിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണം എന്നിവയ്ക്കായി കോൺകോർ റീച്ച് സ്റ്റാക്കർ ക്രമീകരിച്ചിരുന്നു.

കയറ്റുമതിയിലൂടെ കർഷകർക്ക് നേട്ടമുണ്ടായതായി അധികൃതർ പറഞ്ഞു.

ലോക്ക്ഡൗൺ കാലയളവിൽ ഉൽ‌പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുകയയോ തോട്ടങ്ങളിൽ വെട്ടാതെ കുലകൾ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വന്നതിനാൽ കനത്ത നഷ്ടം നേരിട്ടതായി കർഷകർ പറഞ്ഞു.

കൃഷിക്കാരെ സഹായിച്ചതിന് എസ്‌സി‌ആർ, കോൺ‌കോർ, ബിഡിയു ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളെ മല്യ പ്രശംസിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →