ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ കോവാക്സിൻ സ്വീകരിക്കേണ്ടതി ല്ലെന്ന് ഭാരത് ബയോടെക്ക്

ന്യൂഡൽഹി: രോഗപ്രതിരോധ ശേഷിയില്ലാത്തവരും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരും കോവാക്സിൻ എടുക്കരുതെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. 18/01/21 തിങ്കളാഴ്ച ഫാക്റ്റ്ഷീറ്റിലൂടെയാണ് കമ്പനിയുടെ നിർദേശം. ഏതെങ്കിലും അലർജിയോ ആരോഗ്യ സംബന്ധമായ മറ്റ് പ്രശ്നങ്ങളോ ഉളളവർ അവരുടെ വാക്സിനേഷൻ ഓഫീസറോട് അത് വെളിപ്പെടുത്തണമെന്നും കമ്പനി അഭ്യർത്ഥിച്ചു.

കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതുമുതൽ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രതികൂല സംഭവങ്ങൾ കണക്കിലെടുത്താണ് ഭാരത് ബയോടെക്കിൻ്റെ മുന്നറിയിപ്പ് എന്നാണ് സൂചന.

കോവാക്സിൻ കടുത്ത അലർജിക്ക് കാരണമാകാമെങ്കിലും വളരെ അപൂർവമായി മാത്രമേ ഇത് സംഭവിക്കുകയുള്ളൂവെന്ന് ഭാരത് ബയോടെക് അതിന്റെ ഫാക്റ്റ്ഷീറ്റിൽ പറഞ്ഞു.

അതേ സമയം രാജ്യത്ത് രണ്ടിടങ്ങളിലായി കോവിഡ് വാക്സിൻ സ്വീകരിച്ച രണ്ടു പേർ മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നു. മരണകാരണം വാക്സിനേഷൻ അല്ലെന്നാണ് മന്ത്രാലയം പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →