പിറവത്ത് ബിജെപി യോഗത്തിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

പിറവം: എറണാകുളം പിറവത്ത് ബിജെപിയിലെ ഗ്രൂപ്പ് പോര് കൈയാങ്കളിയില്‍ കലാശിച്ചു. പിറവം നിയോജകമണ്ഡലം കമ്മിറ്റിക്കിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്തിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ഷൈലേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു കൈയേറ്റം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. അക്രമം നടത്തിയ 10 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →