വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ കോവിഡ് വാക്സിൻ സ്വീകരിച്ചതായി സ്ഥിരീകരിച്ച് വത്തിക്കാൻ.
അതേ സമയം 84 വയസ്സുള്ള പോപ്പ് വാക്സിൻ ഷോട്ട് സ്വീകരിക്കുന്നതിൻ്റെ ഫോട്ടോകളൊന്നും വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. എല്ലാവർക്കും വാക്സിൻ ലഭിക്കണമെന്ന് മാർപ്പാപ്പ പറഞ്ഞു.
“ഇത് ഒരാളുടെ സ്വന്തം ആരോഗ്യത്തിന് മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തിനും വേണ്ടി നടത്തുന്ന ഒരു ‘നൈതിക ഓപ്ഷൻ’ ആണ്”
അദ്ദേഹം പറഞ്ഞു.
ഇറ്റലിയിൽ കേസുകൾ വീണ്ടും വർദ്ധിക്കുന്നതിനിടയിൽ വത്തിക്കാൻ കൊറോണ നിയന്ത്രണങ്ങൾ കൂടുതലായി ഏർപ്പെടുത്തിയിരിക്കുകയാണ്.
ഫൈസർ വാക്സിൻ ഉപയോഗിച്ച് വത്തിക്കാൻ വാക്സിനേഷൻ പ്രോഗ്രാം ജനുവരി രണ്ടാം വാരത്തിലാണ് ആരംഭിച്ചത്.