സുവേന്ദു അധികാരിയുടെ പിതാവിനെ ഡി.എസ്.ഡി.എ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത : മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന് ആഴ്ചകൾ കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ പിതാവും ടി.എം.സി എംപിയുമായ ശിശിർ അധികാരിയെ ദിഘാ സങ്കർപൂർ ഡവലപ്‌മെന്റ് അതോറിറ്റി ബോർഡ് (ഡി.എസ്.ഡി.എ) ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി. ശിശിർ അധികാരിക്ക് പകരം ടിഎംസി എം‌എൽ‌എ അഖിൽ ഗിരിയെ ആണ് ചെയർമാൻ സ്ഥാനത്തേക്ക് നിയോഗിച്ചത്. സുവേന്ദു അധികാരിയുടെ കടുത്ത എതിരാളിയായാണ് അഖിൽ ഗിരി അറിയപ്പെടുന്നത്.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്ടായി മുനിസിപ്പാലിറ്റിയിലെ 15 ടിഎംസി കൗൺസിലർമാരും സിവിൽ ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്ററും സുവേന്ദു അധികാരിയുടെ ഇളയ സഹോദരനും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് രണ്ടാഴ്ച കഴിഞ്ഞപ്പൊഴാണ് ചെയർമാനെ മാറ്റിയത്.

മിഡ്‌നാപൂർ മേഖലയിൽ അധികാരി കുടുംബത്തിന് ശക്തമായ സ്വാധീനമുള്ളതായാണ് കണക്കാക്കപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →