പൂച്ചകളിൽ വൈറസ് ബാധ,വീയപുരത്തും മുഹമ്മയിലും വളര്‍ത്തുപൂച്ചകള്‍ ചത്തുവീണു

മുഹമ്മ : പൂച്ചകളിൽ വൈറസ് ബാധയെന്ന് സംശയം. വീയപുരത്തും മുഹമ്മയിലും വളര്‍ത്തുപൂച്ചകള്‍ ചത്തൊടുങ്ങുന്നു. 12 പൂച്ചകളാണ് ഇവിടെ കഴി‍ഞ്ഞ ദിവസങ്ങളില്‍ ചത്തത്. വീയപുരം പാളയത്തില്‍ കോളനിയിലെ വിവിധ വീടുകളിലായി അഞ്ചിലേറെ പൂച്ചകള്‍, ദാറുസ്സലാമില്‍ എം.എം.നിസാറിന്റെ 2 പൂച്ചകള്‍, കറുകത്തകിടിയില്‍ ഷാനവാസിന്റെ ഒരു പൂച്ച, മുഹമ്മ ഒന്നാംവാര്‍ഡില്‍ ചാരമംഗലം മുല്ലശേരില്‍ സൗമ്യന്റെ വീട്ടിലെ 4 പൂച്ചകള്‍ എന്നിവയാണ് ചത്തത്.

ചത്തുവീഴുന്നതിന് മുമ്പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും കണ്‍പോളകള്‍ വിണ്ടു കീറുകയും ചെയ്തിരുന്നു എന്നാണ് ഉടമകള്‍ പറയുന്നത്. പൂച്ചകളില്‍ ചില പ്രത്യേക സീസണുകളില്‍ കണ്ടുവരുന്ന ഒരു പ്രത്യേകതരം വൈറസ് രോഗമാണിതെന്ന് മുഹമ്മയിലെ വെറ്ററിനറി സര്‍ജന്‍ ഡോ.സുരേഷ് പി.പണിക്കര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →