പ്ര​ണയാഭ്യ​ര്‍ഥ​ന നി​ര​സി​ച്ചതിന് 19 കാ​രി​യാ​യ വി​ദ്യാ​ര്‍ഥി​നി​യെ വീടുകയറി മ​ര്‍​ദി​ച്ചു, യുവാവ് അറസ്റ്റിൽ

വൈ​പ്പി​ന്‍: പ്ര​ണയാഭ്യ​ര്‍ഥ​ന നി​ര​സി​ച്ചതിന് 19 കാ​രി​യാ​യ വി​ദ്യാ​ര്‍ഥി​നി​യെ വീടുകയറി മ​ര്‍​ദി​ച്ച കേസില്‍ യു​വാ​വി​നെ പോലീസ് അറസ്റ്റ് ചെയ്തു.

എ​ള​ങ്കു​ന്ന​പ്പു​ഴ വ​ള​പ്പ് തൈ​പ്പ​റ​മ്പില്‍ ജ​സ്​​റ്റി​ന്‍ ജോ​സാ​ണ്​ (22) ഞാ​റ​ക്ക​ല്‍ പോലീസിന്റെ പിടിയിലായത്.

8 – 1 – 2021 വെ​ള്ളി​യാ​ഴ്ച പ​ക​ല്‍ നാ​യ​ര​മ്പലം കൊ​ടു​ങ്ങാ​ശേ​രി​യി​ലാ​ണ് സംഭവം. ഫോ​ണ്‍ വി​ളി​ച്ചി​ട്ട് പെണ്‍കുട്ടി എടുക്കാതെ വന്നതിനെ തുടര്‍ന്ന് യു​വാ​വ് പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി. പെ​ണ്‍കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ഫോണ്‍ എറിഞ്ഞു തകര്‍ത്തു. പിന്നീട് മു​ഖ​ത്ത് അ​ടി​ക്കു​ക​യും ശ​രീ​രത്തി​ല്‍ ച​വി​ട്ടു​ക​യും ചെ​യ്തു​. തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നൽകുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →