നവ്യം 2021 സംഘടിപ്പിച്ചു

മാനസികമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിവിധ കലാ പരിപാടികൾ കോർത്തിണക്കി നവ്യം 2021 എന്ന  ഓൺലൈൻ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രലയത്തിൻ്റെ  കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ തിരുവനന്തപുരവും അസോസിയേഷൻ ഫോർ ദി ഇൻറലകച്വലി ഡിസേബൾഡ് (എയ്ഡ് ) ഉം സംയുക്തമായാണ് ഈ കലാ വിരുന്ന് ഒരുക്കിയത്.

”ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുന്നതും, അവർക്കു കൂടി പ്രാപ്യവും സുസ്ഥിരവും മെച്ചപ്പെട്ടതുമായ ഒരു കോവിഡാനന്തര ലോകം പണിതുയർത്താം” എന്ന ഈ കഴിഞ്ഞ ഡിസംബർ മൂന്നിന് ആഘോഷിച്ച  ഭിന്നശേഷിയുള്ളവർക്കായുള്ള അന്താരാഷ്‌ട്ര ദിനത്തിന്റെ സന്ദേശത്തെ ഉൾക്കൊണ്ട് നടത്തപ്പെട്ട ഒരു കലാവിരുന്നായിരുന്നു നവ്യം 2021.

 കെ. എസ്. ചിത്ര, ജി. വേണുഗോപാൽ, മധുപാൽ, ലത നായർ, ഗോപിനാഥ് മുതുകാട്,  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സാമ്പത്തിക ഉപദേഷ്ടാവായ ശ്രീ.പി.കെ.അബ്ദുൾ കരീം, നിതി ആയോഗിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ ആന്റണി സിറിയക്, റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ കേരള ലക്ഷദ്വീപ് മേഖലയുടെ ജോയിൻ്റ് ഡയറക്ടർ ഡോ. നീതു സോന, അസോസിയേഷൻ ഫോർ ദി  ഇന്റലക്ച്വലി ഡിസേബിൾഡ് (AID) ൻ്റെ ചെയർമാനായ റവ. ഫാദർ റോയ് മാത്യൂ വടക്കേൽ തുടങ്ങിയവർ ‘നവ്യം 2021’ ന്  ആശംസകൾ നേർന്നുകൊണ്ട് ഈ കലാവിരുന്നിന്റെ ഭാഗമായി.      

പ്രമുഖ മോട്ടിവേഷണൽ-എബിലിറ്റി ട്രെയിനർ ശ്രീ. ബ്രഹ്മ നായകം മഹാദേവനും റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. കെ.എ. ബീനയും ചേർന്നാണ് പരിപാടി നിയന്ത്രിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →