പുതുച്ചേരി ജില്ലാ കലക്ടര്‍ക്ക് കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്

പുതുച്ചേരി: പുതുച്ചേരി ജില്ലാ കലക്ടര്‍ പൂര്‍വ ഗാര്‍ഗിന് കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. 5 – 1 – 2021 ബുധനാഴ്ച കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിനിടെയാണ് സംഭവം. വെള്ളം നിറച്ച കുപ്പിയിൽ വിഷം കലർത്തി

കലക്ടറുടെ പേഴ്‌സണല്‍ സ്റ്റാഫ് ആണ് നല്‍കിയത്. വെള്ളത്തിന് പകരം നല്‍കിയത് വിഷ ദ്രാവകമാണെന്ന് കലക്ടര്‍ കണ്ടെത്തുകയായിരുന്നു എന്നാണു വിവരം . ഇതേതുടര്‍ന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ സുരേഷ് രാജിന് വിഷം കലര്‍ന്ന വെള്ളം ഉള്‍പ്പെടെ പരാതി നല്‍കി. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിയാണ് കലക്ടറേറ്റില്‍ നിന്നും ലഭിച്ച പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →