വയോജന ഫണ്ട്‌ ഫലപ്രദമായി വിനിയോഗിക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ജിജി കെ ഫിലിപ്പ് ‌

ഇടുക്കി./ കട്ടപ്പന: ജില്ലാ പഞ്ചായത്തിന്‍റെ വയോജന ഫണ്ട്‌‌ ഫലപ്രദമായി വിനിയോഗിക്കുമെന്ന്‌ ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ‌ ജിജി കെ ഫിലിപ്പ്‌ പറഞ്ഞു. സീനിയര്‍ സിറ്റിസണ്‍സ്‌ ഫ്രണ്ട്‌സ്‌ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു, ജിജി. കെ ഫിലിപ്പ്‌. ജില്ലയിലെ വയോജന പ്രശ്‌നങ്ങള്‍ അസോസിയേഷനുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ സീനിയര്‍ സിറ്റിസണ്‍സ്‌ ഫ്രണ്ട്‌സ്‌ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ജില്ലാ പ്രസിഡ്‌ന്‍റ് ‌ കെ.ആര്‍ ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷനായിരുന്നു.

ഒരുമാസത്തിലേറെയായി സമരത്തിലുളള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന്‌ സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. വയോജനങ്ങള്‍ക്ക്‌ നല്‍കുന്ന അഞ്ച്‌ ശതമാനം ഫണ്ട്‌ പത്ത്‌ ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നും, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അത്‌ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തണമന്നും സമ്മേളനം ആവശ്യപ്പെട്ടു. വയോജന വകുപ്പ്‌ രൂപീകരിക്കുക, വയോജന കമ്മീഷനെ നിയമിക്കുക, വയോജന ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ നടപ്പിലാക്കുക, പുതിയ വയോജന ക്ഷേമ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുക, വയോജന ഗ്രാമ സഭകള്‍ നിര്‍ബ്ബന്ധമാക്കുക, തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. യൂണിറ്റ്‌ ഭാരവാഹികളായ ചക്രപാണി, പികെ മോഹനന്‍, മേരിക്കുട്ടി എബ്രഹാം, ഇ.എ ജോസഫ്‌, കുലശേഖരന്‍, കൃഷ്‌ണകുമാര്‍,ജയരാജ്‌, വിഎം പരീത്‌, ഗോപി, ശാന്തകുമാരി, ടികെ വാസു, ടി.ഔസേഫ്‌, എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ കെ ആര്‍ ജനാര്‍ദ്ദനന്‍ (പ്രസിഡന്റ്‌), കെആര്‍ രാമചന്ദ്രന്‍(സെക്രട്ടറി), എ.ജെ ശശിധരന്‍, മേരിക്കുട്ടി എബ്രാഹം(വൈസ്‌ പ്രസിഡന്‍റുമാര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →