ന്യൂഡൽഹി: 2020 ഏപ്രിൽ മുതൽ ഡിസംബർ വരെ പാർലമെന്റ് അംഗങ്ങൾക്കെതിരായ മൂന്ന് പരാതികൾ ഉൾപ്പെടെ 89 പരാതികളാണ് അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാനായ ലോക്പാൽ സ്വീകരിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ.
ഗ്രൂപ്പ് എ, ബി കാറ്റഗറിയിൽ വരുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ 48 പരാതികളും ചെയർപേഴ്‌സൺമാർ, അംഗങ്ങൾ, വിവിധ ബോർഡുകൾ / കോർപ്പറേഷനുകൾ / സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കെതിരെ 33 പരാതികളുമാണ് ഉണ്ടായത്.
21 പരാതികളിൽ പ്രാഥമിക അന്വേഷണത്തിന് ലോക്പാൽ ഉത്തരവിട്ടു . 18 പരാതികൾ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കാനും മൂന്ന് പരാതികൾ സിബിഐ അന്വേഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

