നാലുമാസം മുമ്പ് നടന്ന 26 കാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ്

ഗുണ: 2020 ഓഗസ്റ്റ് 29നാണ് ഗുണ മേഖലയില്‍ ധര്‍മ്മേന്ദ്രയെന്ന 26 കാരന്‍ മിന്നലേറ്റ് മരിച്ചത്. ബൈക്കിനരികില്‍ മരിച്ച നിലയില്‍ ജഡം കണ്ടെത്തുകയായിരുന്നു. മിന്നലേറ്റതെന്ന തോന്നിക്കുന്ന വിധത്തിലായിരുന്നു ജഡം കിടന്നിരുന്നത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വൈദ്യുതാഘാതമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. മിന്നലേറ്റാണ് മരണമെന്ന് ആദ്യം കരുതിയെങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത വരാതിരുന്നതോടെ പോലീസ് അന്വേഷണം തുടരുകയായിരുന്നു.അതേ തുടര്‍ന്ന് നാലുമാസത്തിന് ശേഷം ഈ മരണവുമായി ബന്ധപ്പെട്ട് പോലീസ് റിയാസ്ഖാന്‍ എന്നയാളെ അറസ്റ്റ ചെയ്തു.

റിയാസ്ഖാന്റെ മകളുമായി ധര്‍മ്മേന്ദ്ര സ്‌നേഹത്തിലായിരുന്നു. ഓഗസ്റ്റ് 29ന് യുവതിയെ കണ്ടശേഷം വീട്ടിലേക്ക് മടങ്ങുന്നിനിടെ ഖാന്‍ വഴി തടയുകയും കല്ലുപയോഗിച്ച തലയിടിച്ചു പൊട്ടിക്കുകയും ചെയ്തു. പിന്നാലെ സമീപത്തുകൂടി പോകുന്ന ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് വൈദ്യുതി വലിച്ച് ധര്‍മ്മേന്ദ്രയുടെ ദേഹത്തുകൂടി കടത്തിവിടുകയും ചെയ്തു. മരണം ഉറപ്പായതോടുകൂടി മൃതദേഹം വലിച്ച് പ്രധാന റോഡില്‍ ബൈക്കിന് സമീപത്ത് ഇടുകയായിരുന്നു. അപകടമെന്ന് തോന്നിക്കുന്ന വിധത്തിലായിരു്ന്നു ഇതെന്ന് പോലീസ് പറഞ്ഞു.

ഷാപുര മേഖലയിലെ ഷോപ്പിംഗ് മാളില്‍ ജോലി ചെയ്യുന്ന ധര്‍മ്മേന്ദ്ര എന്തിനാണ് ഗുണ മേഖലയില്‍ എത്തിയതെന്നായിരുന്നു പോലീസ് ആദ്യം അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് യുവതിയുമായി ധര്‍മ്മേന്ദ്രക്ക് ബന്ധമുളള കാര്യം അറിയിച്ചത്. അതോടെയാണ് റിയാസ്ഖാന്‍ പോലീസിന്റെ അന്വേഷണ പരിധിയില്‍ വരുന്നത്. അന്വേഷണത്തില്‍ റിയാസ് ഖാന്‍ ലൈനില്‍ നിന്ന് വൈദ്യുതിയെടുക്കാന്‍ ഉപയോഗിച്ച വയര്‍ കണ്ടെത്തുകയായിരുന്നു. ധര്‍മ്മേന്ദ്ര യുവതിയുമായി കൂടിക്കാഴ്ച നടത്തിയുരുന്ന സ്ഥലത്തേക്കുറിച്ച് അറിയാമായിരുന്ന റിയാസ്ഖാന്‍ മഴയുളള ദിവസം കൊല നടത്താന്‍ പദ്ധതിയിടുകയായിരുന്നു. മിന്നലേറ്റാണ് മരണമെനെന് വരുത്തി തീര്‍ക്കാനായി പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →