ചണ്ഡീഗഢ്: ഹരിയാനയിലെ പാനിപത്തില്‍ യുവാവിനെ ഭാര്യയുടെ സഹോദരന്‍മാര്‍ കുത്തിക്കൊലപ്പെടുത്തി. ജാതി മാറി വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണം. 23കാരനായ നീരജാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. നീരജിന്റെ സഹോദരന്‍ ജഗദീഷാണ് പരാതി നല്‍കിയത്. കൊലപാതകത്തിന് തൊട്ടുമുമ്പ് നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നീരജിനെ ഫോണ്‍ ചെയ്തെന്നും നീരജിന്റെ ഭാര്യയെ വിളിച്ച് നീ ഉടന്‍ കരയുമെന്ന് പറഞ്ഞതായും ജഗദീഷ് പറഞ്ഞു. നേരത്തെയും വധ ഭീഷണിയുണ്ടായിരുന്നെന്നും പോലിസില്‍ പരാതിപ്പെട്ടിട്ട് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. ഒന്നര മാസം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്.
ഹരിയാനയില്‍ ദുരഭിമാനക്കൊല: യുവാവിനെ ഭാര്യാസഹോദരന്‍മാര്‍ കുത്തിക്കൊലപ്പെടുത്തി
