ജെറുസലേം: ഇസ്രായേലില്‍ ഫൈസര്‍ വാക്സിന്‍ കുത്തിവെപ്പെടുത്ത ശേഷവും 240 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോര്‍ട്ട്. ഫൈസര്‍ വാക്സിന്‍ ഉടനടി പ്രതിരോധശേഷി നല്‍കില്ലെന്നും അതുകൊണ്ടാണ് തൊട്ടടുത്ത ദിവസങ്ങളിലായി ചിലര്‍ക്കെങ്കിലും രോഗബാധയേറ്റതെന്നുമാണ് വാക്‌സിന്‍ കമ്പനിയുടെ വാദം. ഫൈസര്‍ – ബയോടെക് വാക്സിന്‍ കൊറോണ വൈറസിനെ പെട്ടെന്ന് തന്നെ ആക്രമിക്കാന്‍ കഴിയില്ലെന്നും രോഗത്തെ തിരിച്ചറിയുന്നതിന് മരുന്നിലെ ജനിതക കൊഡിന് സമയം ആവശ്യമാണെന്നും പരീക്ഷണഘട്ടത്തില്‍ തെളിഞ്ഞിരുന്നു. യു.എസ് നിര്‍മ്മിച്ച വാക്സിന്റെ രണ്ട് കോഴ്സുകളാണ് ഒരാള്‍ എടുക്കേണ്ടത്. പഠനങ്ങള്‍ അനുസരിച്ച്, കൊവിഡ് 19 ന്റെ പ്രതിരോധശേഷി ആദ്യ കുത്തിവയ്പ്പിന് ശേഷം എട്ട് മുതല്‍ പത്ത് ദിവസം വരെ കഴിഞ്ഞാല്‍ മാത്രമാണ് വരുക.
ഇസ്രായേലില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച 240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
