ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മെയ് നാലുമുതല്‍ ജൂണ്‍ പത്ത് വരെയാണ് പരീക്ഷ. പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് മാസം നടക്കും. പരീക്ഷാ ഫലം ജൂലൈ പതിനഞ്ചിനകം പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു.
cbse.nic.in എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പരീക്ഷയുടെയും തീയതിയും സമയവും ലഭ്യമാകും. ഇതോടൊപ്പം പരീക്ഷയ്ക്കായുള്ള നിര്‍ദേശങ്ങളുമുണ്ടാകും.
കോവിഡ് രോഗബാധയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ സിബിഎസ്‌ഇ പരീക്ഷ നടത്തുന്നത്. പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ cbseacademic.nic.in/Revisedcurriculum എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.