കാലഫോര്‍ണിയ: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ നാല്‍പ്പത്തിയഞ്ചുകാരനായ മാത്യു ഡബ്ല്യു എന്ന നഴ്‌സിനാണ് വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഡിസംബര്‍ 18നാണ് കൊവിഡിനെതിരെയുള്ള ഫൈസര്‍ വാക്സിന്‍ മാത്യു ഡബ്ല്യു സ്വീകരിച്ചത്. ഇക്കാര്യം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍ കൈത്തണ്ടയ്ക്ക് വേദനയല്ലാതെ മറ്റ് പാര്‍ശ്വഫലങ്ങളുണ്ടായില്ല. ക്രിസ്മസിന് ശേഷമാണ് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായത്. പേശീവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനാഫലം വന്നപ്പോള്‍ കൊവിഡ് പോസിറ്റീവ് ആയെന്നുമാണ് റിപ്പോര്‍ട്ട്.

