എ.ആര്‍. റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ മാതാവ് കരീമ ബീഗം (75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ വൈകുന്നേരം നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണകാരണം വ്യക്തമാക്കിയിട്ടില്ല.

സംഗീത സംവിധായകന്‍ ആര്‍.കെ. ശേഖറിന്റെ ഭാര്യയാണ് കരീമ.
എ. ആര്‍. റഹ്‍മാന് ഒമ്പത് വയസുള്ളപ്പോഴാണ് അച്ഛന്‍ രാജഗോപാല കുലശേഖരൻ മരിച്ചത്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് കരീമ ബീഗമായിരുന്നു എ. ആര്‍. റഹ്‍മാനെ വളര്‍ത്തിയത്. ഗായിക എ.ആര്‍. റെയ്ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് കരീമയുടെ മറ്റ് മക്കള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →