കൊല്ലം : പെരുമ്പുഴയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപം യുവതി തൂങ്ങിമരിച്ച നിലയില്‍. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഗൃഹ നിർമാണത്തിനിടെ നടന്ന തർക്കത്തെ തുടർന്നാണ് കോൺട്രാക്ടറുടെ വീടിന് മുന്നിൽ യുവതി തൂങ്ങി മരിച്ചത് എന്നാണ് സംശയിക്കുന്നത്.
28-12-2020 തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇല്ലം പള്ളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്റെ വീടിന് സമീപമാണ് മിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിച്ച മിനിയും ജലജ ഗോപനും ബന്ധുക്കളാണ്. ജലജ ഗോപന്റെ ഭര്‍ത്താവ് മിനിയുടെ ഗൃഹ നിര്‍മാണത്തിനായി ഒമ്പത് ലക്ഷത്തോളം രൂപയ്ക്ക് കരാര്‍ നല്‍കിയിരുന്നു. മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഗൃഹനിര്‍മാണം പൂര്‍ത്തിയാക്കിയില്ല. വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് തര്‍ക്കത്തിന് കാരണമായത്. മിനിയ്ക്ക് തര്‍ക്കത്തിനിടയിൽ മര്‍ദനമേറ്റിരുന്നതായും മിനിയുടെ അമ്മ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് മിനി മാനസിക വിഷമം അനുഭവിച്ചിരുന്നതായും അമ്മ വെളിപ്പെടുത്തി. പോലീസ് കേസെടുത്തു

