കാസർകോട് ജില്ലയ്ക്കായി നബാര്‍ഡിന്റെ 5,462 കോടിരൂപയുടെ വായ്പാ സാദ്ധ്യതാ പദ്ധതി

കാസർകോട്: ജില്ലയുടെ സമഗ്ര വികസനത്തിനായി 202122 സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് നബാര്‍ഡ് തയാറാക്കിയ വായ്പാ സാദ്ധ്യതാ പദ്ധതി രൂപരേഖ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പ്രകാശനം ചെയ്തു. പദ്ധതി രൂപരേഖയുടെ ആദ്യ കോപ്പി ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എന്‍. കണ്ണന്‍ ഏറ്റുവാങ്ങി. ജില്ലയുടെ വികസനത്തിനായി കൃഷി, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ഭവന, വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങിയ മുന്‍ഗണന മേഖലകള്‍ക്ക് നൂതനവും ക്രിയാത്മകവുമായ രീതിയില്‍ ബാങ്കുകള്‍ വായ്പ ലഭ്യമാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. 

ബാങ്കുകള്‍ മുഖേന നടപ്പിലാക്കേണ്ട 5,462 കോടി രൂപയുടെ വായ്പാ സാദ്ധ്യതാ പദ്ധതിയാണ് 202122സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയ്ക്കായി നബാര്‍ഡ് വിഭാവനം ചെയ്യുന്നതെന്ന് എ.ജി.എം. ജ്യോതിസ് ജഗന്നാഥ് പറഞ്ഞു. ഇതില്‍ 3,195 കോടി രൂപ (58 ശതമാനം) കാര്‍ഷിക മേഖലയ്ക്കും, 18 ശതമാനം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും, 13 ശതമാനം ഭവന വായ്പകള്‍ക്കും നാല് ശതമാനം വിദ്യാഭ്യാസ വായ്പകള്‍ക്കും ഏഴ് ശതമാനം മറ്റു മുന്‍ഗണനാ വായ്പകള്‍ക്കുമാണ് നീക്കി വെച്ചിരിക്കുന്നത്. 

ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ റിസര്‍വ്വ് ബാങ്ക് എ.ജി.എം. മുരളീ കൃഷ്ണ, കാനറ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ രാജേഷ്, കേരള ഗ്രാമീണ്‍ ബാങ്ക് റീജ്യനല്‍ മാനേജര്‍ ബാപ്റ്റി നിസരി, വിവിധ ബാങ്ക് /വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9591/NABARD.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →