നാഡീജ്യോതിഷം എന്ന വ്യാജേന വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

ആറ്റിങ്ങല്‍: നാഡീജ്യോതിഷം എന്ന വ്യാജേന വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റിൽ. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് സാന്ത്വനം വീട്ടില്‍ മനു എന്ന മിഥുനാണ്​ (30) പിടിയിലായത്. പൂജകളും നാഡീജ്യോതിഷവും വീട്ടില്‍ തന്നെ മഠം സ്ഥാപിച്ചായിരുന്നു നടത്തിയിരുന്നത്.

22-12-2020 ചൊവ്വാഴ്ച മഠത്തില്‍ നാഡീജ്യോതിഷം നോക്കാനെത്തിയ ഭര്‍തൃമതിയായ വീട്ടമ്മയെയാണ് ഇയാൾ പീഡിപ്പിച്ചത്. നാഡീ ജ്യോതിഷമെന്ന മട്ടിൽ രതിവൈകൃതങ്ങള്‍ക്ക് വിധേയയാക്കുകയും ചെയ്തു. തുടർന്ന് വീട്ടമ്മ പരാതി നൽകുകയായിരുന്നു.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷി​ൻ്റെ നേതൃത്വത്തിൽ എസ്.എച്ച്‌.ഒ എസ്. ഷാജി, എസ്‌.ഐ സനൂജ്, എ.എസ്.ഐ സലിം, ജയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →