തൃശൂര്‍ : വീടുകള്‍ വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ സംഘം മെഡിക്കല്‍ കോളേജ് പോലീസിൻ്റെ പിടിയിൽ. ഏജന്റുമാരായ മുണ്ടൂര്‍ അലക്കല്‍ വീട്ടില്‍ ബ്ലസന്‍, അസം സ്വദേശി ഹഫീസ് ഉദുമിന്‍, ഇടപാടുകാരായ ചാവക്കാട് പാലുവായ് ശരത്ത്, നെന്‍മാറ പുളിക്കന്‍ വീട്ടില്‍ രാജീവ് എന്നിവരാണ് അറസ്റ്റിലായത്.
വാടക വീടുകളെടുത്ത് അസമില്‍നിന്നും വയനാട്ടില്‍നിന്നും സ്ത്രീകളെ എത്തിച്ച് താമസിപ്പിച്ചതിന് ശേഷം ആവശ്യക്കാരെ ഇവിടേക്ക് എത്തിക്കുകയായിരുന്നു പതിവ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി. ജോയി, എസ്.ഐ. ഉമേഷ്, എ.എസ്.ഐ. രാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അംബിക, ഡേവിസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

