സൗദിയില്‍ പ്രവാസി മലയാളി കൊല്ലപ്പെട്ടു

സൗദി: സൗദിയില്‍ പ്രവാസി മലയാളി കൊല്ലപ്പെട്ടു . മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയില്‍ (52) കൊല്ലപ്പെട്ടത്.ജീസാന് സമീപം അബൂ അരീഷിലെ കടയിലാണ് സംഭവം. 23-12-2020 ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് ജോലിക്കിടയില്‍ കഴുത്തിന് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. മോഷ്ടാക്കൾ ആക്രമിച്ചതാണെന്ന് സംശയിക്കുന്നു.

സംഭവ സമയത്ത് കടയില്‍ മുഹമ്മദ് ഒറ്റക്കായിരുന്നു. സഹോദരന്‍ അഷ്‌റഫ് ഇതേ കടയില്‍ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ നാട്ടിലാണ്. മൃതദേഹം അബൂഅരീഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →