കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിയ്ക്കുന്നതിലോ മതം മാറുന്നതിലോ ആര്‍ക്കും ഇടപെടാനാകില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി.
പത്തൊന്‍പതുകാരിയായ മകളെ അന്യ മതസ്ഥനായ യുവാവ് സ്വാധീനം ചെലുത്തി വിവാഹം കഴിച്ചുവെന്ന് വ്യക്തമാക്കി പിതാവ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി. ജസ്റ്റിസുമാരായ സന്‍ജീബ് ബാനര്‍ജി, അരിജിത് ബാനര്‍ജി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
മകൾ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് മജിസ്ട്രേറ്റിന് മൊഴി നല്‍കി. തുടർന്നും അച്ഛന്‍ കോടതിയെ സമീപിച്ചതോടെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
മക്കൾക്ക് കാര്യങ്ങൾ തുറന്നു പറയാൻ സാഹചര്യം മജിസ്ട്രേറ്റിന് മുന്‍പില്‍ മൊഴി നല്‍കുമ്പോള്‍ മകൾക്ക് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അച്ഛൻ വീണ്ടും ഹര്‍ജി നൽകിയത്.
ഈ ഹര്‍ജി പരിഗണിക്കവേയാണ് പെണ്‍കുട്ടിയ്ക്ക് അനുകൂലമായ വിധി കോടതിയില്‍ നിന്നും ഉണ്ടായത്. .
എന്നാൽ അച്ഛന്റെ പരാതി പരിഗണിച്ച കോടതി ഏറ്റവും മുതിര്‍ന്ന അഡീഷണല്‍ ജില്ലാ ജഡ്ജിന് മുന്‍പില്‍ ഒരിക്കല്‍ കൂടി മൊഴി നല്‍കാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.
ഭര്‍ത്താവും അച്ഛനുമടക്കമുള്ള ആരും പെണ്‍കുട്ടി മൊഴി നല്‍കുന്ന സമയത്ത് ഉണ്ടാകരുതെന്നും ഭീഷണിയ്ക്കോ പ്രലോഭനത്തിനോ ഉള്ള ഒരു സാധ്യതയും ഇല്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശമുണ്ട്.

