ആലുവ: എല്‍ഡിഎഫി ന്റെ കനത്ത തോല്‍വിയെ തുടര്‍ന്ന് സിപിഎം ല്‍ പൊട്ടിത്തെറി. സിപിഎം പ്രദേശിക നേതൃത്വത്തിനെതിരെ സ്ഥാനാര്‍ത്ഥികള്‍ പരസ്യമായി രംഗത്തെത്തിയതോടെ മുന്‍ കൗണ്‍സിലറും ലോക്കല്‍കമ്മറ്റി അംഗവുമായ ലോലിത ശിവദാസനെ പാട്ടിയില്‍ നിന്നും പുറത്താക്കി തടിതപ്പാന്‍ പ്രദേശിക നേതൃത്വം ശ്രമിക്കുന്നു. അതേസമയം തോല്‍വിയുടെ കാരണക്കാരായ ലോക്കല്‍ കമ്മറ്റി പിരിച്ചുവിടുകയാണ് വേണ്ടതെന്ന് ലോലിത ശിലദാസന്‍ തിരിച്ചടിച്ചു. ജനഹിതം മനസിലാക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന ലോക്കല്‍ കമ്മറ്റിയിലെ പ്രമാണി മാര്‍ക്കുളള തിരിച്ചടിയാണിതെന്ന് അവര്‍ പറഞ്ഞു. ലോക്കല്‍ കമ്മറ്റിയിലെ ചില കോക്കസ് ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
സിറ്റിംഗ് കൗണ്‍സിലറായ തന്റെ അഭിപ്രയം തേടാതെ പാര്‍ട്ടിഅംഗമല്ലാത്തചിലരുടെ അഭിപ്രയത്തിലാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. സ്ഥാനാര്‍്ഥി നിര്‍ണ്ണയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും താനും കുടുംബവും മുന്നണി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. 2010 ല്‍ വനിത സംവരണ വാര്‍ഡായ 15 ല്‍ 17 വോട്ടിന് വിജയിച്ച താന്‍ 2015 ല്‍ ജനറല്‍ വാര്‍ഡായപ്പോള്‍ ഭൂരിപക്ഷം 60 ആക്കി. ഇക്കുറി നിതാ വാര്‍ഡായതിനാല്‍ ഒരുതവണകൂടി മത്സരിക്കണമെന്ന ആഗ്രഹം പ്രടിപ്പിച്ചെങ്കിലും അംഗീകരിച്ചില്ല.
നഗരത്തിലെ വാര്‍ഡുകളില്‍ 12,14,17, വോട്ടുകള്‍ വീതമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ജില്ലാ നേതാവിന്റെ വാര്‍ഡില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 17 വോട്ടാണ്. ഇതൊന്നും പരിശോധിക്കാതെ തനിക്കെതിരെ നടപടിയെടുക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിുന്നതിനാണെന്നും ലോലിത ശിവദാസ് പറഞ്ഞു.
തന്നെ പുറത്താക്കിയെന്ന വാര്‍ത്ത മാദ്ധ്യമങ്ങളിലൂടയാണ് അറിഞ്ഞത്. ലോക്കല്‍ കമ്മറ്റിയംഗമായ തന്നെ യോഗം അറിയിക്കുകയോ ആരോപണത്തെ സംബന്ധിച്ച വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ല ലോലിത ശിവദാസന്‍ പറഞ്ഞു.

