പശു​ക്ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ അടിയന്തിര ന​ട​പ​ടികള്‍ ആ​വ​ശ്യ​പ്പെ​ട്ട് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കത്തയച്ച് പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂഡൽഹി: പ​ശു​ക്ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ അടിയന്തിരമായി ന​ട​പ​ടികള്‍ ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കത്തയച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി . ല​ളി​ത്പു​രി​ലെ സോ​ജ്‌​ന​യി​ല്‍ ച​ത്ത പ​ശു​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ സഹിതമാണ് പ്രി​യ​ങ്ക​ വി​മ​ര്‍​ശിച്ചത്.

പശുക്കളെ സംരക്ഷിക്കാൻ ഗോശാലകൾ സ്ഥാപിക്കുമെന്ന ആദിത്യനാഥിന്റെ പ്രഖ്യാപനത്തെ ചോദ്യം ചെയ്തതാണ് കത്ത്.വാഗ്ദാനങ്ങൾ കടലാസിൽ മാത്രമാണെന്നും കന്നുകാലികളുടെ മരണകാരണം പട്ടിണിയാണെന്ന് ചിത്രങ്ങളിൽ വ്യക്തമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

പശു​ക്ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന ഛത്തീ​സ്ഗ​ഢ് സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ള്ളാ​ൻ യോ​ഗി സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും പ്രി​യ​ങ്ക ആ​വ​ശ്യ​പ്പെ​ട്ടു. അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഗോശാല നടത്തിപ്പുകാരും തമ്മിൽ ബന്ധമുണ്ടെന്നാണ് പ്രിയങ്കയുടെ ആരോപണം.

ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാവുന്നില്ല. മഹാ​ത്മാ​ഗാ​ന്ധി പ​ശു സം​ര​ക്ഷ​ണ​മെ​ന്ന​ത് കൊ​ണ്ട് നി​സ​ഹാ​യ​രും ദു​ര്‍​ബ​ല​രു​മാ​യ എ​ല്ലാ ജി​വീ​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ലാ​ണ് വി​ശ്വ​സി​ച്ച​തെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി ഓ​ര്‍​മ്മി​പ്പി​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →