കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് 2020 ഡിസംബര്‍ 28 ന് ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് 2020 ഡിസംബര്‍ 28 ന് ഡല്‍ഹിയിലെത്തും. വാക്‌സിന്‍ ആദ്യ ഡോസ് വിതരണം സംബന്ധിച്ച് വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായുള്ള പരിശീനം തുടങ്ങിയിട്ടുണ്ട്. 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പരിശീലനവും നല്‍കുന്നുണ്ട്.

മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് മൂന്ന് ഡോക്ടര്‍മാരെ വാക്‌സിനേറ്റിങ്ങ് ഓഫീസര്‍മാരായി തിരഞ്ഞെടുത്തു. കൂടുതല്‍ വാക്‌സിനേറ്റിങ് ഓഫീസര്‍മാര്‍ക്ക് ഈ മൂന്ന് ഡോക്ടര്‍മര്‍ പരിശീലനം നല്‍കും. പിന്നീടവര്‍ ജില്ലാ തലത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും

വാക്‌സിന്‍ സംഭരണത്തിനുള്ള സൗകര്യങ്ങള്‍ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍. ലോക്‌നായക്, കസ്തൂര്‍ബ, ജിടിബി ആശുപത്രികള്‍, ബാബാസാഹേബ് അംബേദ്കര്‍ ആശുപത്രി, മൊഹല്ല ക്ലിനിക്ക് എന്നിവിടങ്ങളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ 27 ലക്ഷം വാക്‌സിനുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് ഡല്‍ഹി വിമാനത്താവള സിഇഒ വൈദേഹ് ജയ്പുരിയാര്‍ പറഞ്ഞു.
ഡല്‍ഹി വിമാനത്താവളത്തിലെ രണ്ട് കാര്‍ഗോ ടെര്‍മിനലുകള്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →