ഒമാനില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമാവുന്നു

മസ്‌ക്കത്ത്: 2020 ഡിസംബര്‍ 27 ഞായറാഴ്ച മുതല്‍ ഒമാനില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമാവുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍മുഹമ്മദ് അല്‍ സഈദി . 15,600 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുക. ഗുരതര രോഗ ബാധിതരും, ആരോഗ്യ പ്രവര്‍ത്തകരും അടക്കം മുന്‍ഗണനാ പട്ടികയിലുളളവര്‍ക്കാണ് ഇത് നല്‍കുകയെന്ന് ആരോഗ്യമന്ത്രി ഒമാന്‍ ടെലിവിഷന് നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞു.

കോവിഡ് വൈറസിന്റെ പുതിയ വകഭേതം കൂടുതല്‍ അപകടകരമാണെന്നതിന്റെ സൂചനകളില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിന്റെ കാര്യക്ഷമതയെ വൈറസിന്റെ വകഭേതം ബാധിക്കില്ല. വകഭേതം സംഭവിച്ച വൈറസിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബ്രിട്ടണില്‍ നിന്ന് അറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ഒമാനില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ല. രോഗവ്യാപനം നിരീക്ഷിച്ചുവരികയാണ്. ഒമാനില്‍ അടച്ചിടീലിന് സുപ്രീം കമ്മറ്റി തീരുമാനിക്കുന്ന പക്ഷം അത് കുറഞ്ഞ സ്ഥലങ്ങളില്‍ മാത്രമാണുണ്ടാവുക. സുല്‍ത്താന്‍ സാഹചര്യങ്ങള്‍ വിലയിരുത്തി വരുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണ് . സാമൂഹിക അവബോധവും പ്രതിരോധ നടപടികള്‍ പാലിക്കുന്നതിലെ പ്രതിബദ്ധതയുമാണ് രോഗവ്യാപനം കുറയാന്‍ കാരണം

അതിര്‍ത്തികള്‍ അടയ്ക്കാനുളള സുപ്രീം കമ്മറ്റി തീരുമാനം മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണ്. ഏതെല്ലാം രാജ്യങ്ങളിലാണ് കോവിഡ് വൈറസിന്റെ പുതിയ വകഭേതം പടരുന്നതെന്ന കണ്ടൈത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സുപ്രീം കമ്മറ്റി ഈ തീരുമാനമെടുത്തതെന്നും ഡോ.അല്‍ സ ഈദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →