അടിമാലി: കരാര്‍ എടുത്തിരുന്ന റോഡ് നിര്‍മ്മാണം ആരംഭിക്കാത്ത കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പഴമ്പിളളിച്ചാല്‍ മുതല്‍ ഇരുമ്പുപാലം ,മെഴുകുംചാല്‍, ഇരുന്നൂറേക്കര്‍ റോഡ് നബാര്‍ഡ് മുഖേന 10 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ടെൻഡർ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ബിഎംബിസി നിലവാരത്തിലാണ് പണികള്‍ നടത്തേണ്ടത്.
എന്നാല്‍ കരാറുകാരന്‍ പണികള്‍ ആരംഭിക്കുന്നതിനുളള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അടിമാലി-കുമളി ദേശീയപാതയുടെ പ്രധാന സമാന്തര പാതയാണിത് 10 വാര്‍ഡുകളിലെ ജനങ്ങള്‍ പധാനമായും ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. നിര്‍മ്മാണ പ്രര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.