റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ – കേരള ലക്ഷദ്വീപ് മേഖലയും മലപ്പുറത്തെ എം.ഇ.എസ് മമ്പാട് കോളജും സംയുക്തമായി കോവിഡ് 19-ൽ യുവാക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഒരു ഓൺലൈൻ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും, അതിനെ കുറിച്ചുള്ള നിരവധി തുറന്ന ചർച്ചകൾ നമ്മുടെ സമൂഹത്തിൽ നടക്കാൻ തുടങ്ങി എന്നതുമാണ് ഈ കൊറോണ കാലഘട്ടത്തിലുണ്ടായ വലിയ ഒരു മാറ്റമെന്നു വിഷയാവതരണം നടത്തിക്കൊണ്ടു സംസാരിച്ച സൈക്കോളജിസ്റ്റ് വാണി ദേവി പറഞ്ഞു.
കോവിഡ് കാലത്തെ വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്ന് വിദ്യർത്ഥികൾ നേരിടുന്ന മനസികസമ്മർദങ്ങൾ ആണെകിൽ കൊവിഡനന്തര ലോകത്തിൽ കുട്ടികളെ പഴയ പാഠ്യരീതിയിലേക്കു തിരിച്ചു കൊണ്ടുവരുന്നതാവും ശ്രമകരമായ ദൗത്യം എന്ന് ബോധവത്ക്കരണ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി കെ. എ. ബീന ചൂണ്ടിക്കാട്ടി.
എംഇഎസ് മമ്പാട് കോളേജിലെ ഐക്യുഎസി കോർഡിനേറ്റർ ഡോ. സാബിക് എം കെയും മലയാള വകുപ്പ് എച്ച്ഒഡി ഡോ. മൈന ഉമൈബാനും സംസാരിച്ചു.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1682615

