യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വജയം നേടിയ ലിജീന രതീഷ് ആണ് പാട്ടിനൊപ്പം നൃത്തചുവടുകളുമായി ആഹ്‌ളാദം പങ്കുവച്ചത്. ഇത് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.വെസ്റ്റ് എളേരി പഞ്ചായത്ത് 16-ാം വാര്‍ഡ് മൗക്കോട് നിന്നാണ് ഇവര്‍ അട്ടിമറി വിജയം നേടിയത്.
വര്‍ഷങ്ങള്ക്കു ശേഷമാണ് ഈ വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. ഏഴു വോട്ടുകളുടെ മാത്രം ഭുരിപക്ഷത്തിലാണ് ലിജീന സിപിഎം-ലെ ടിവി സിന്ധുവിനെ അട്ടിമറിച്ചത്.

