കൊൽക്കത്ത: സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതായി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ.
“ഈ സംസ്ഥാനത്ത് നിയമവാഴ്ചയില്ല, ജനാധിപത്യം തകർന്നിരിക്കുന്നു. പോലീസിനെ രാഷ്ട്രീയവത്കരിക്കുന്നു. നിയമം പാലിക്കാതെ നല്ല ഭരണം അസാധ്യമാണ്. സർക്കാർ ഉദ്യോഗസ്ഥർ നിഷ്പക്ഷരായിരിക്കണം.”
അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിൽ പരസ്യമായി ഏറ്റുമുട്ടുന്നതിനിടയിലാണ് ഗവർണറുടെ പ്രസ്താവന