എ .സി. മൊയ്തീന്‍ വോട്ടു ചെയ്തത് രാവിലെ ഏഴു മണിക്കു ശേഷം

തൃശൂര്‍: തിരഞ്ഞെടുപ്പു ദിവസം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ .സി. മൊയ്തീന്‍ വോട്ടു ചെയ്തത് രാവിലെ ഏഴു മണിക്കു ശേഷം .

ഇലക്‌ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തില്‍ ആദ്യ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് വോട്ടെടുപ്പു ദിവസമായ 2020 ഡിസംബർ 10 ന് രാവിലെ 7 മണി 1 മിനുട്ട് 12 സെക്കന്റിലാണ്.

മന്ത്രിയുടെ ബൂത്തായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എം എന്‍ ഡി സ്കൂളിലെ ഒന്നാം ബൂത്തിലായിരുന്നു വോട്ട് .

ഇക്കാര്യം തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാര്‍ പി എം അക്ബര്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിനെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →