ഷിക്കാഗോ: ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തിൽ വിമാന നിയന്ത്രണ വാഹനത്തിന്റെ അടിയിൽപ്പെട്ട് മലയാളി ജീവനക്കാരൻ മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി പാറപ്പാട്ട് ജിജോ ജോർജ് ആണ് മരിച്ചത്.
അപകടം നടന്ന ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ആനി ജോസ്. ഒരു മകനുണ്ട്. ജിജോയുടെ മാതാപിതാക്കൾ ഷിക്കാഗോയിലാണ് താമസം.