കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, ഐ സി സി എസ് പള്ളുരുത്തിയും, നാഷണൽ ന്യൂട്രീഷ്യൻ മിഷൻ പള്ളുരുത്തി ‘ ബ്ലോക്കും സംയുക്തമായി സൈബർ കുറ്റകൃത്യങ്ങളും സ്ത്രീകളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു’
ബുധനാഴ്ച(9/12/2020) ഉച്ചയ്ക്ക് നടന്ന വെബിനാർ ഐസിഡിഎസ് എറണാകുളം ജില്ലാ പ്രോഗ്രാo ഓഫീസർ ശ്രീമതി ജെ.മായാലക്ഷ്മി ഉത്ഘാടനം ചെയ്തു. വെബിനാറിൽ ശ്രീ ബിനു. എ, അസിസ്റ്റൻ്റ് പ്രഫസർ, രാജഗിരി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻ്റ് ടെക്നോളജി ക്ലാസ്സ് നയിച്ചു. വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇതിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണെന്നും ഈ വിധത്തിലുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നവരിൽ 60 ശതമാനവും 15-നും 30-നും ഇടയ്ക്ക് പ്രായമുള്ളവരാണെന്നുള്ളതും വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു .
സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയാണ് കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷയുടെ ഗൗരവത്തെ കുറിച്ചും പ്രതിപാദിച്ചു. കൗമാരക്കാരായ പെൺകുട്ടികളും രക്ഷിതാക്കളുമുൾപ്പെടെ 100 ഓളം പേർ പങ്കെടുത്തു.
ഫീൽഡ് എക്സിബിഷൻ ഓഫീസർ പൊന്നുമോൻ, സി ഡി പി ഒ പ്രവദ പീറ്റർ, നാഷണൽ ന്യൂട്രീഷൻ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ജിജോ എം പി എന്നിവർ സംസാരിച്ചു.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1679385

