മാനന്തവാടി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു. മാനന്തവാടി മൈസൂര്‍ റോഡ് ഡി.എം. കോണ്‍വെന്‍റിന് സമീപം ചന്ദ്രത്തില്‍ പരേതരായ ജേക്കബ്ബിന്‍റെയും മേരിയുടെയും മകന്‍ പോള്‍സി ജേക്കബ്ബ് (66) ആണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഒ.ആര്‍. കേളു എം.എല്‍.എയോടും പ്രദേശവാസികളോടുമൊപ്പം സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
എം.എല്‍.എയുടെ വാഹനത്തില്‍ ഉടനെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന്‍സി പോള്‍ ആണ് ഭാര്യ. മക്കള്‍: ക്രിസ് പോള്‍, പരേതനായ ടോണി പോള്‍. മരുമകള്‍: സുനിഷ ജേക്കബ്ബ്.